
കോഴിക്കോട്: ലഹരി മരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പതിമംഗലം സ്വദേശിയായ പികെ ബുജൈർ ആണ് അറസ്റ്റിലായത്. കുന്നമംഗലം പൊലീസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിൻ്റെ സഹോദരനാണ് ബുജൈർ.
ഇന്നലെയാണ് വാഹനപരിശോധനക്കിടെ ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. ലഹരിമരുന്ന് ഇടപാട് നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇയാളുടെ കയ്യിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയില്ല. ഇടപാട് നടത്തുന്നുവെന്ന വിവരം മറ്റൊരു പ്രതിയിൽ നിന്നും ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam