
പാലക്കാട്: പാലക്കാട് ജില്ലയിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. സാഹസിക പ്രകടനം നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി ആര്‍ടിഒ എം.കെ.ജയേഷ് കുമാര്‍ പറഞ്ഞു.
കൊഴിഞ്ഞാമ്പാറയിലായിരുന്ന പ്രദേശവാസികളെ ഭയപ്പെടുത്തി കൊണ്ട് അഞ്ച് പേരുടെ ബൈക്ക് റേസിംഗും അഭ്യാസപ്രകടനങ്ങളും. അഭ്യാസത്തിൻ്റെ വീഡിയോ ഇവര്‍ തന്നെ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രകടനമൊക്കെ കണ്ട് ആസ്വദിക്കാനും ഇവരെ പിന്തുണയ്ക്കാനും നിരവധി പേര്‍. എന്തായാലും കാൽനാടയാത്രക്കരുടെ അടക്കം ജീവൻ പണയം വച്ചുള്ള ഈ അഭ്യാസം തടയാനുള്ള ശ്രമത്തിലാണ് ആര്‍ടിഒ.
കൊഴിഞ്ഞാമ്പറയിലെ ബൈക്ക് അഭ്യാസികളെ പിടികൂടിയ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പാലക്കാട് എൻഫോഴ്സ്മെൻ്റ് ആര്‍ടിഒയുടെ നടപടി.
തിരുവനന്തപുരം: കേരളത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നാണ് വഴിഞ്ഞം. കഴിഞ്ഞ കുറേ ആഴ്ചകളായി വിഴിഞ്ഞത്ത് ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ അദാനിയും വിഴിഞ്ഞം പോര്‍ട്ടിനെതിരെ സമരം നടക്കുകയാണ്. തുറമുഖ നിര്‍മ്മാണം തുടങ്ങിയ ശേഷം തിരുവനന്തപുരത്തിന്‍റെ തീരദേശത്ത് തീരശോഷണം കൂടുതലാണെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരത്തിനെതിരെ പ്രദേശവാസികളും സമരം തുടങ്ങിയിരുന്നു. ഇത് പ്രദേശത്തെ സംഘര്‍ഷ സ്ഥലമാക്കി മാറ്റി. എന്നാല്‍, ഇത്രയേറെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുള്ളത് ആകെ മൂന്ന് ജീപ്പ്. നേരത്തെ രണ്ട് ജീപ്പായിരുന്നു സ്റ്റേഷനിലെ 73 പൊലീസുകാര്‍ക്ക് ഉപയോഗിക്കാനുണ്ടായിരുന്നത്. ഇത് അപര്യാപ്തമാണെന്ന് നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നാമതൊരു ജീപ്പ് കൂടി സ്റ്റേഷനിലേക്ക് അനുവദിച്ചത്. എന്നാല്‍, ഈ ജിപ്പില്‍ കേറണമെങ്കില്‍ ആദ്യം ടിടി കുത്തിവയ്ക്ക് എടുക്കണമെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ അടക്കം പറയുന്നു. 'അത്രയ്ക്ക് കേമനാണവന്‍'.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam