ഇന്‍സ്റ്റാഗ്രാമിലൂടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

By Asianet MalayalamFirst Published May 2, 2019, 8:42 PM IST
Highlights

പെണ്‍കുട്ടികളുടെ പേരില്‍ വ്യാജഅക്കൗണ്ട് ഉണ്ടാക്കിയാണ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഈ പെൺകുട്ടികളെ മോശമായി ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് പ്രതി പതിവായി സന്ദേശങ്ങളയച്ചിരുന്നെന്നും പോലീസ് പറയുന്നു. 

കൊച്ചി: പെൺകുട്ടികളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നഗ്നഫോട്ടോകള്‍ പ്രചരിപ്പിച്ച യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 

കോഴിക്കോട് കരുവന്‍തുരുത്തി സ്വദേശിയായ മുഹമ്മദ് സഫ്-വാനാണ് പിടിയിലായത്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പെൺകുട്ടികളുടെ നഗ്നചിത്രം പ്രദർശിപ്പിച്ചിരുന്നത്. ഈ പെൺകുട്ടികളെ മോശമായി ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് പ്രതി പതിവായി സന്ദേശങ്ങളയച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. 

സൈബർസെല്ലിന്‍റെ സഹായത്തോടെ പ്രതിയുടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

click me!