യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തല്‍; യുവാവ് അറസ്റ്റില്‍, കമ്പ്യൂട്ടറും പിടിച്ചെടുത്തു

By Web TeamFirst Published Mar 18, 2022, 6:47 AM IST
Highlights

മറ്റൊരു യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത അവതരിപ്പിച്ചത
 

നെയ്യാറ്റിന്‍കര: യൂട്യൂബ് ചാനല്‍ (Youtube Channel) വഴി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന്‍ (Anchor) അറസ്റ്റില്‍ (Arrest). നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ (Badusha Jamal-32) ആണ് അറസ്റ്റിലായത്. ഇയാളുടെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. മറ്റൊരു യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത അവതരിപ്പിച്ചത്. 

കഴിഞ്ഞയാഴ്ച വഴിമുക്ക് സ്വദേശി നിസാം, ഭാര്യ ആന്‍സില, രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ എന്നിവരെ ചിലര്‍ ആക്രമിച്ചു. സംഭവത്തില്‍  നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിരുന്നില്ല.  സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ പ്രത്യേക മതവിഭാഗക്കാരായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാള്‍ ആരോപിച്ചിരുന്നു. 

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ പ്രതി യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. 2017-ല്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

അഗര്‍ത്തല: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു. ത്രിപുരയിലാണ് ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാരായ ഒരുകൂട്ടം സ്ത്രീകള്‍ മരത്തിന് കെട്ടിയിട്ട് തല്ലിക്കൊന്നത്. ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി ഒപ്പം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കളന്നുകളഞ്ഞു. പിന്നീട് കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.

സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സമരം ചെയ്ത നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തിന് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പിന്നീട് അബോധാവസ്ഥയിലായ ഇയാള്‍, ആശുപത്രിയില്‍ എത്തവെ മരിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

click me!