കൊച്ചിയിൽ യുവ സംഗീത സംവിധായകൻ്റെ വീട്ടിൽ യുവാക്കൾ വന്നുപോകുന്നതിൽ സംശയം; ഗായകൻ പൊലീസ് പിടിയിൽ, എൽഎസ്‌ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു

Published : Nov 15, 2026, 09:43 AM IST
LSD Stamp

Synopsis

കൊച്ചി സിറ്റി പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിൽ 12 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഗായകനെന്ന് അവകാശപ്പെടുന്ന സിജോ സെബാസ്റ്റ്യൻ അറസ്റ്റിലായത്. ഈ മാസം കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ വലിയ ലഹരിമരുന്ന് കേസാണിത്.

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ 12 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. എറണാകുളം പനമ്പിള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യൻ (24) ആണ് അറസ്റ്റിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ അലൻ വർഗീസ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

താൻ ഗായകനാണെന്നാണ് പിടിയിലായ സിജോ സെബാസ്റ്റ്യൻ പോലീസിനോട് അവകാശപ്പെട്ടത്. ഈ വാടക വീട് കേന്ദ്രീകരിച്ച് ടാറ്റൂ ചെയ്യുന്നതായും, നിരവധി ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ പതിവായി വന്നുപോകുന്നതായും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട് നിരീക്ഷിച്ചുവരികയായിരുന്ന പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തത്. കൊച്ചി സിറ്റിയിൽ ഈ മാസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി ലഹരിമരുന്ന് കേസാണിത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡി.സി.പിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ, കൊച്ചി സിറ്റി നർക്കോട്ടിക് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ലഹരി മാഫിയക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിൽ നഗരത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും കമ്മീഷണർ ആർ. നിശാന്തിനി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൗസ്‌ബോട്ടില്‍ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കൾ, പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
ഇടിച്ചിട്ടും നിർത്തിയില്ല, കാറിനടിയിൽ കുരുങ്ങിയ വയോധികനെ വലിച്ചിഴച്ചത് രണ്ടുകിലോമീറ്റർ, ​ദാരുണാന്ത്യം; പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി