രഹസ്യവിവരം, നിരീക്ഷണം: ഗ്രാമിന് 3500 രൂപ നിരക്കിൽ വിറ്റുവരവ് നടത്തി വരുന്നതിനിടെ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

Published : Oct 20, 2025, 05:26 PM IST
vivek arrest

Synopsis

നിലമ്പൂർ ഐ ബിനു ബിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ പിടി സൈഫുള്ളയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് നിലമ്പൂർ എൽഐസി ഓഫീസിന് എതിർവശത്ത് പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെടിടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മലപ്പുറം: നിലമ്പൂരിൽ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. കല്ലേമ്പാടം സ്വദേശി വിവേകാണ് പിടിയിലായത്. ഇയാളിൽ നിന്ന് 4.35 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് വിവേകിനെ പിടികൂടിയത്.

നിലമ്പൂർ ഐ ബിനു ബിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ പിടി സൈഫുള്ളയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് നിലമ്പൂർ എൽഐസി ഓഫീസിന് എതിർവശത്ത് പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെടിടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സഘം പറയുന്നു. ബീവറേജ് ഷോപ്പിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന കടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. 

എസ്ഐ മുജീബ് ടി, സിപിഒ വിവേക് സിവി ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്