
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പലചരക്ക് കടയിൽ കള്ളൻ കയറി. കടയുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ നഷ്ടപ്പെട്ടു. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലെ കമറുദ്ദീൻ്റെ കടയിലാണ് മോഷണം. അർദ്ധ രാത്രി 12.30 ഓടെയാണ് കള്ളൻ എത്തിയത്. മര്‍ഹബ സ്റ്റോറിൻ്റെ പൂട്ട് തകര്‍ത്ത് അകത്തു കയറുകയായിരുന്നു. വലിപ്പിലും ബാഗിലും സൂക്ഷിച്ചിരുന്ന പണമാണ് എടുത്തത്. നേരത്തേയും ഇദ്ദേഹത്തിൻ്റെ കടയിൽ മോഷണം നടന്നിട്ടുണ്ട്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തുള്ള അമാന ബേക്കറിയിലും മോഷണശ്രമം നടന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam