Kottayam Murder : കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

Published : Jan 17, 2022, 08:14 AM ISTUpdated : Jan 17, 2022, 12:02 PM IST
Kottayam Murder : കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

Synopsis

നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More: 'ഞാനൊരാളെ തീർത്തു'; ഷാൻ ബാബുവിനെ നിലത്തിട്ട ശേഷം അലറി വിളിച്ച് ജോമോൻ

പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കെഡി കുഞ്ഞുമോൻ, ഷാൻ ബാബുവിനെ തലച്ചുമടായി കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനിലിട്ട് താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു. ഷാൻ ബാബുവിനെ പൊലീസുകാർ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More: ഒൻപതരയ്ക്ക് തട്ടിക്കൊണ്ടുപോയി. മൂന്നരയ്ക്ക് മൃതദേഹവുമായി ഗുണ്ട പൊലീസ് സ്റ്റേഷനിൽ

ഷാൻ ബാബു മറ്റൊരു ഗുണ്ടയുടെ കൂട്ടാളിയാണെന്നാണ് കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ മരിച്ചയാളുടെ ക്രിമിനൽ പശ്ചാത്തലം പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം