വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് യുവജനകമ്മീഷൻ

Published : Jun 02, 2020, 11:26 AM ISTUpdated : Jun 02, 2020, 11:57 AM IST
വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് യുവജനകമ്മീഷൻ

Synopsis

"അധ്യാപകർക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്‍റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.  വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണ്" 

തിരുവനന്തപുരം: സർക്കാരിന്‍റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ സ്വമേധയാ കേസ് എടുത്ത് യുവജനകമ്മീഷൻ.  അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമെന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണ്. ഇത്തരക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അറിയിച്ചു.

അധ്യാപികമാരുടെ ചിത്രങ്ങൾ വരെ മോശമായ വിധത്തിൽ ഉപയോഗിക്കുകയും  അറപ്പുളവാക്കുന്ന ഫേസ് ബുക്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്ത പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപെട്ടു

കൊവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മുടക്കം വരാതെ  വിദ്യാർത്ഥികൾക്ക് അധ്യയനം ഒരുക്കാൻ മാതൃകാപരമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സർക്കാര്‍ സംവിധാനങ്ങളും അധ്യാപകരുമെല്ലാം വിശ്രമമില്ലാതെ കർമ്മനിരതരാകുമ്പോൾ അവരെ അപമാനിച്ച് ആത്മനിർവൃതി കൊള്ളുന്നവർക്കെതിരെ  ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്നും യുവജന കമ്മീഷൻ മുന്നറിയിപ്പ് നൽകി. 

ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാക്കണമെന്നും  സൈബറിടങ്ങളിൽ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന  അതിക്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും യുവജനകമ്മീഷൻ ആവശ്യപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി 11 വയസ്സുകാരി മരിച്ചു; ദാരുണ സംഭവം പാലക്കാട്ടെ കൂറ്റനാട്