ഉത്ര കൊലപാതകം: നിയമനടപടിയുമായി മുന്നോട്ട് പോകും, പ്രധാനപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കുടുംബം

By Web TeamFirst Published Jun 2, 2020, 10:39 AM IST
Highlights

സൂരജിന്‍റെ കുടുംബത്തിന് പങ്കുണ്ട്. പ്രധാനപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും  ഉത്രയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു. 

കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തിൽ പങ്കുള്ളവര്‍ ശിക്ഷിക്കപ്പെടാൻ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് ഉത്രയുടെ കുടുംബം. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഉത്രയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുടുംബത്തിന് പങ്കുണ്ട്. പ്രധാനപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉത്രയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു. 

ഉത്ര കൊലപാതകകേസിൽ അറസ്റ്റിലായ സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വർണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാൻ ശ്രമിക്കുന്നത്. മുപ്പത്തി ഏഴര പവൻ സ്വർണ്ണം സൂരജിന്‍റെ പുരയിടത്തിൽ നിന്ന് കണ്ടെടുത്തിരുന്നു.

ഉത്ര വധക്കേസ്; സൂരജിന്‍റെ അച്ഛനു പിന്നാലെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തേക്കും

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണ്ണം പുരയിടത്തിൽ കുഴിച്ചിട്ടതായി സുരേന്ദ്രൻ സമ്മതിച്ചത്. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം. സൂരജിന്‍റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്രയുടെ സ്വർണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

click me!