കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ല, വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കും; കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്

Published : Mar 08, 2026, 04:29 PM IST
kunjikrishnan, youth congress

Synopsis

വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കുമെന്നും കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കുമെന്നും കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കൺവെൻഷനിലാണ് എതിർപ്പ് പരസ്യമാക്കിയത്. പയ്യന്നൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി തന്നെ വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പയ്യന്നൂരിൽ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു. നാളെ സിപിഎം വിമത സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് യൂത്ത് കോൺഗ്രസിൻ്റെ പരസ്യ വിമർശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ'; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ