
കോഴിക്കോട്: തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം. പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പൊലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം മേഖലയിൽ ലീഗ് - സിപിഎം സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതി ചേർക്കപ്പെട്ട ആളാണ് സിദ്ദീഖ്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പൊലീസ് പരിശോധന പൂർത്തിയാക്കിയില്ല. പരിശോധന പാതിവഴിക്ക് നിർത്തി പൊലീസ് സംഘം തിരികെ പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam