
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കം നിലനിന്ന അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീണിന് സീറ്റ് നൽകിയില്ല. എആർ കണ്ണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് കണ്ണൻ. അതേസമയം, സ്ഥാനാർത്ഥി നിഷേധത്തിൽ അതൃപ്തിയുമായി എംപി പ്രവീൺ രംഗത്തെത്തി. പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദനയെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. നിലവിൽ സീറ്റുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി. ചരിത്രം സാക്ഷി..പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെ നിന്ന ഏവർക്കും നന്ദി"-പ്രവീൺ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam