കഴക്കൂട്ടം-കാരോട് ദേശീയ പാത ടോൾ പിരിവിനെതിരെ പ്രതിഷേധം; സമരവുമായി യൂത്ത് കോണ്‍ഗ്രസ്

By Web TeamFirst Published Aug 24, 2021, 10:52 AM IST
Highlights

റോഡ് പണി തീരുന്നതിന് മുമ്പ് ടോൾ പിരിക്കുന്നതിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എംഎല്‍എ വിന്‍സെന്‍റ് അറിയിച്ചു.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് കഴക്കൂട്ടം-കാരോട് ദേശീയ പാതയിൽ ടോൾ പിരിവ് നിര്‍ത്തിവെച്ചു. റോഡ് പണി തീരുന്നതിന് മുമ്പ് ടോൾ പിരിക്കുന്നതിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എംഎല്‍എ വിന്‍സെന്‍റ് അറിയിച്ചു. എന്നാല്‍ ഇന്നുമുതൽ ടോൾ പിരിക്കാൻ ദേശീയ പാത അതോററ്റി ഉത്തരവിട്ടിരുന്നുവെന്നാണ് കരാർ കമ്പനി പറയുന്നത്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന നാട്ടുകാർക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!