മലബാര്‍ കലാപ നേതാക്കളെ ഒഴിവാക്കരുത്; മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം

By Web TeamFirst Published Aug 24, 2021, 9:52 AM IST
Highlights

വാരിയൻകുന്നനേയും ആലി മുസ്‌ലിയാരെയും സ്വാതന്ത്ര്യസമര നേതാക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം തിരുത്തണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. 

മലപ്പുറം: സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസലിയാരേയും ഒഴിവാക്കിയതിന് എതിരെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം. കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം പോസ്റ്റോഫീസിന് മുന്നിലാണ് യൂത്ത്‍ ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് ലീഗ്  തുടങ്ങുന്ന പ്രതിഷേധങ്ങളുടെ തുടക്കമാണ് മലപ്പുറത്ത് നടന്നത്. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

മലബാര്‍ കലാപത്തിന്‍റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‍ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കം നടക്കുന്നത്. എന്നിലിതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ്  ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ഓം ജി ഉപാധ്യയ ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞത്. 

ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.  എന്നാൽ റിപ്പോർട്ട് രഹസ്യമാണ്. റിസർച്ച്സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കുകയുള്ളു. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികതയില്ല. ഐസിഎച്ച്ആറി മേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!