
തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ ജീവനക്കാർ അതിക്രമം കാണിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. രാഹുലിന്റെ വാഹനത്തിന് പിന്നാലെ വന്ന മറ്റൊരു വാഹനം ടോൾ നൽകാതെ കടക്കാൻ ശ്രമിച്ചു. ഈ വാഹനം തടയാനെത്തിയ ടോൾ ജീവനക്കാർ രാഹുലിന് നേരെ കമ്പെറിഞ്ഞു. അതിക്രമം കാണിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. പൊലീസെത്തി ചർച്ച നടത്തുകയാണ്.
Read More : രണ്ടേകാൽ വയസ്സുകാരനെ അച്ഛൻ ചൂടുവെള്ളം ഒഴിച്ചു, പരാതിയുമായി അമ്മ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam