യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, പൊലീസ് ലാത്തിച്ചാര്‍ജ്

Published : Feb 09, 2021, 08:22 PM ISTUpdated : Feb 09, 2021, 09:27 PM IST
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, പൊലീസ് ലാത്തിച്ചാര്‍ജ്

Synopsis

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. 

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും കോപ്പിയടി വിവാദവും കൊവിഡും മൂലം നിയമനം നടന്നില്ലെന്നാണ് കാലാവധി അവസാനിച്ച സിപിഒ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരാതി. ഉദ്യോഗാർത്ഥികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ഇതിന് പിന്നാലെ ബിജെപിയും യൂത്ത് കോണ്‍ഗ്രസും പിന്തുണയുമായി എത്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വിശീ. സമരത്തിന് പിന്തുണയുമായി കെപിസിസി ജനറൽസെക്രട്ടറി മാത്യുകുഴൽനാടൻ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബൈക്ക് റാലി നടത്തി. അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള നാല് സിപിഒ റാങ്ക് ഹോൾഡേഴ്സിനെ വിട്ടയച്ചു. ഇവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എആർ ക്യാമ്പിന് മുന്നിൽ വി എസ് ശിവകുമാർ  എംഎൽഎയും കെ എസ് ശബരിനാഥൻ എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് നാലുപേരെയും വിട്ടയച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം