
തിരുവനന്തപുരം: കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയാണ് നെയ്യാറ്റിൻകരയിലെ അമ്മയുടേയും മകളുടേയും ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറാ ബാങ്ക് ആക്രമിച്ചു. തിരുവനന്തപുരത്തെ കാനറ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
പൊലീസ് വലയം ഭേദിച്ച് ബാങ്കിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഗ്രില്ല് തള്ളിത്തുറന്ന് ഉള്ളിൽ കയറിയ പ്രവർത്തകർ ഉപകരണങ്ങൾ അടിച്ചുതകർത്തു. കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയ്ക്ക് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ബാങ്ക് അധികൃതർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപെട്ടായിരുന്നു ഉപരോധം. നെയ്യാറ്റിൻകരയിൽ സംയുക്ത സമര സമിതി റോഡ് ഉപരോധിച്ചു. പ്രതിഷേധമുണ്ടാകും എന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് കാനറാ ബാങ്കിന്‍റെ നെയ്യാറ്റിൻകര, കുന്നത്തുകാൽ, കമുകിൻകോട് ശാഖകൾ ഇന്ന് തുറന്ന് പ്രവർത്തിച്ചില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam