
കോഴിക്കോട്: കോഴിക്കോട് സ്വിഗി ജീവനക്കാരൻ എൻഎച്ച് നിർമാണ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥ ഉണ്ടായിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം. കഴിഞ്ഞ 10 മാസത്തിനിടെ നിരവധി ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും മറുപടി പോലും ലഭിച്ചില്ല. ലീഗൽ സർവീസ് അതോറിറ്റി അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും കുടുംബത്തിന്റെ വാക്കുകൾ. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് ചേവരമ്പരത്ത് ഉണ്ടായ അപകടത്തിൽ സ്വിഗി ജീവനക്കാരനായ രഞ്ജിത്ത് മരിച്ചത്. വലിയ കുഴിയും റോഡും വേർതിരിക്കുന്ന ബാരിക്കേഡ് പോലും സ്ഥാപിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam