
തൃശൂര്‍ : എക്സൈസ് സംഘത്തെ പേടിച്ച് ഓടി വെള്ളത്തിൽ വീണ യുവാവിന് ദാരുണ മരണം. എക്സൈസ് സംഘവും നാട്ടുകാരും നോക്കി നിൽക്കെയാണ് യുവാവ് മുങ്ങി മരിച്ചത്. തൃശൂര്‍ കിഴുപ്പുള്ളക്കരയിലാണ് സംഭവം. അക്ഷയ് എന്ന യുവാവാണ് മരിച്ചത്. രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും എക്സൈസ് സംഘം രക്ഷിക്കാൻ തയ്യാറായില്ല.
ഹെൽപ് മീ എന്ന് യുവാവ് നിലവിളിക്കുന്നതും കയറിവാടാ എന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് എക്സൈസ് സംഘാംഗമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അയൽവാസിയായ സന്തോഷ് എന്നയാളാണ് വീഡിയോ പകര്‍ത്തിയത്. അക്ഷയ്ക്ക് നീന്തലറിയാമെന്ന് അയൽവാസി പറയുന്നുമുണ്ട്. എക്സൈസ് സംഘം പിടിക്കുന്നെങ്കിൽ പിടിച്ചോട്ടെ എന്ന് കരുതിയാണ് ഇടപെടാതിരുന്നതെന്നാണ് അയൽവാസിയായ സന്തോഷിന്‍റെ വിശദീകരണം. അക്ഷയ് വെള്ളത്തിൽ വീണതും മുങ്ങിത്താഴുന്നതും അറിഞ്ഞില്ലെന്നാണ് എക്സൈസ് പറയുന്നത്.
"
പ്രദേശത്ത് യുവാക്കളുടെ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് എക്സൈസ് സംഘം എത്തിയത്. വീഡിയോ പകര്‍ത്തിയ ആൾക്ക് പുഴയോട് ചേര്‍ന്ന് വാഴത്തോട്ടം ഉണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് യുവാക്കൾ സംഘടിക്കാറുള്ളതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam