
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് . ബ്ലാക്ക് വാൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡിന് ഇരുവശവും പ്രതിഷേധ മതിൽ തീർക്കും. കരിപ്പൂർ വിമാനത്താവളം മുതൽ വെസ്റ്റ്ഹിൽ ഹെലിപ്പാഡ് വരെ 35 കിലോമീറ്റർ ദൂരത്തിലാണ് ബ്ലാക്ക് വാൾ തീർക്കുക. ഒരു ലക്ഷം പേർ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടു.
അമിത് ഷാ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ദിവസമാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ആര്‍എസ്എസ് ഭീകരവാദികളാണ് ജെഎൻയു ആക്രമണത്തിന് പിന്നിൽ. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതിൽ പ്രതിഷേധമെന്നും പികെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: 'ജെഎന്‍യു വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം'; ദില്ലി ലഫ്. ഗവര്‍ണര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam