ഏറ്റുമാനൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു; ഓടിരക്ഷപ്പെട്ട് യുവാക്കള്‍, വാഹനം പരിശോധിച്ചപ്പോള്‍ കഞ്ചാവ്

Published : Jun 25, 2021, 08:34 PM IST
ഏറ്റുമാനൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു; ഓടിരക്ഷപ്പെട്ട് യുവാക്കള്‍, വാഹനം പരിശോധിച്ചപ്പോള്‍ കഞ്ചാവ്

Synopsis

രക്ഷാപ്രവർത്തനത്തിനായി നാട്ടുകാർ വരുന്നത് കണ്ട് കാറിലുണ്ടായിരുന്ന നാല് യുവാക്കൾ സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ഓടിരക്ഷപെട്ടു. 

കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തിൽപ്പെട്ട കാറിലെ രക്ഷാപ്രവർത്തനത്തിനിടെ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന നാല് യുവാക്കൾ ഓടി രക്ഷപെട്ടു. രക്ഷപ്പെടാനാവാതെ കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ അമിത വേഗത്തിൽ വന്ന കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. 

ശബ്ദം കേട്ട് രക്ഷാപ്രവർത്തനത്തിനായി നാട്ടുകാർ വരുന്നത് കണ്ട് കാറിലുണ്ടായിരുന്ന നാല് യുവാക്കൾ സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ഓടിരക്ഷപെടുകയായിരുന്നു. ഇതിൽ പന്തികേട് തോന്നി കാർ പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കാറിന് അകത്ത് രക്ഷപ്പെടാനാവാതെ ഒരു യുവാവ് പെട്ടിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആതിരമ്പുഴ സ്വദേശി എബിൻ ബേബിയെയാണ്  നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി