തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം; ചൊവ്വാഴ്ച ഹര്‍ത്താല്‍

Published : Feb 18, 2020, 12:08 AM ISTUpdated : Feb 18, 2020, 12:26 AM IST
തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം; ചൊവ്വാഴ്ച ഹര്‍ത്താല്‍

Synopsis

ആക്രമണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

തൃശൂർ: കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം. പ്രസിഡന്‍റ് കെ.കെ അഫ്‌സലിന് (42) നേരെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്‌സലിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന അഫ്‌സലിനെ ഹോട്ടലിൽ നിന്നെത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചതെന്നാണ് സൂചന. ബൈക്കിൽ നിന്ന് അഫ്‌സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന് ശേഷം അക്രമി ഹോട്ടലിന്‍റെ അടുക്കളവാതിൽ വഴി ഓടി രക്ഷപ്പെട്ടു. റിയാസ് കല്ലിപ്പറമ്പില്‍ എന്നയാളാണ് പ്രതിയെ ആക്രമിച്ചത്. പരുക്കേറ്റ അഫ്‌സലിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും