സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ പ്രവർത്തകർക്ക് പങ്കെന്ന പ്രചരണം തള്ളി യൂത്ത് ലീഗ്

By Web TeamFirst Published Jul 1, 2021, 12:31 PM IST
Highlights

ഈ കേസിൽ അന്വേഷണം നേരിടുന്ന കെ.ടി.സുഹൈലിനെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നും സുഹൈൽ വൈറ്റ് ഗാർഡ് ക്യാപ്റ്റനായിരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും ഫിറോസ് പറഞ്ഞു.

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് ലീഗ് അംഗങ്ങൾ ആയ ആരും  പ്രതികളെല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഈ കേസിൽ അന്വേഷണം നേരിടുന്ന കെ.ടി.സുഹൈലിനെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നും സുഹൈൽ വൈറ്റ് ഗാർഡ് ക്യാപ്റ്റനായിരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും ഫിറോസ് പറഞ്ഞു. കള്ളക്കടത്ത് വിഷയത്തിൽ ഡിവൈഎഫ്ഐയെയും യൂത്ത് ലീഗിനെയും ഒരു പോലെ കാണരുതെന്ന് പറഞ്ഞ ഫിറോസ് കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തുന്ന പ്രചാരണം  കണ്ണിൽ പൊടിയിടലാണെന്നും പരിഹസിച്ചു. +

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!