
കോഴിക്കോട്: സ്പ്രിംക്ലർ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നട്ടുച്ച പന്തം" എന്ന പേരിലായിരുന്നു പ്രതിഷേധ പരിപാടി.
കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് അഞ്ചുപേർ ചേർന്ന് പന്തവും പ്ലക്കാര്‍ഡുകളുമായാണ് യൂത്ത് ലീഗ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മഹാമാരിയുടെ മറവിൽ മലയാളിയുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിറ്റതിൽ പ്രതിഷേധിച്ച് 'സ്പ്രിംക്ലർ അഴിമതി അന്വേഷിക്കുക', 'ഒറ്റുകാരൻ പിണറായി വിജയൻ രാജി വെക്കുക' എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നട്ടുച്ചപ്പന്തം പരിപാടിയിൽ യൂത്ത് ലീഗ് നേതാവ് ഫിറോസ് അടക്കം നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam