കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും പരിക്ക്, 3 പേർ കസ്റ്റഡിയിലെന്ന് സൂചന

Published : May 21, 2025, 06:45 AM ISTUpdated : May 21, 2025, 06:47 AM IST
കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും പരിക്ക്, 3 പേർ കസ്റ്റഡിയിലെന്ന് സൂചന

Synopsis

ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

കൊല്ലം: ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം.  സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുൻവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, 3 പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. 5 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തൽ. 

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ശേഷം വിധി പ്രഖ്യാപന തിയ്യതി തീരുമാനിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ