
പാലക്കാട്: ആലത്തൂർ വീഴുമലയിൽ കുടുങ്ങിക്കിടന്ന യുവാവിനെ വനം വകുപ്പ് രക്ഷപ്പെടുത്തി. കിണാശ്ശേരി തണ്ണീർപ്പന്തൽ സ്വദേശി അജിലാൽ (23) ആണ് വീഴുമലയിൽ കുടുങ്ങിയത്. ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫ് ആയി. സ്വിച്ച് ഓഫ് ആവുന്നതിന് മുൻപ് സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് വിവരമറിയുന്നത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ആലത്തൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. കാട്ടിൽ അതിക്രമിച്ച് കയറിയതിന് ഇയാൾക്കെതിരെ കേസെടുത്തു.