രോഗിക്ക് സാധനങ്ങൾ നൽകിയ മടങ്ങിയവരെ സമരാനുകൂലികൾ മർദ്ദിച്ചു

Published : Mar 28, 2022, 10:44 PM IST
രോഗിക്ക് സാധനങ്ങൾ നൽകിയ മടങ്ങിയവരെ സമരാനുകൂലികൾ മർദ്ദിച്ചു

Synopsis

തിരൂരിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഓട്ടോ തകർത്തു

കാസർകോട്: രോഗിക്ക് ആശുപത്രിയിൽ സാധനങ്ങൾ എത്തിച്ച് മടങ്ങിയവരെ മർദ്ദിച്ചതായി പരാതി. കാസർകോടാണ് സംഭവം. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബൈക്കിൽ വരുമ്പോൾ പെർളടുക്കത്ത് വെച്ച് ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നെന്ന് ഇവർ പറഞ്ഞു. തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് മർദ്ദനമേറ്റത്.

തിരൂരിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഓട്ടോ തകർത്തു. കൊയിലാണ്ടിയിൽ കടതുറന്ന വ്യാപാരിയെ മർദിച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞു തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു. 

കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ആക്രമണം, വാഹനങ്ങൾ തകർക്കൽ, കാറ്റഴിച്ചു വിടൽ, സ്ത്രീളും കുട്ടികളുമടക്കമുള്ളവരെ തടഞ്ഞ് തിരിച്ചയക്കൽ, തടയില്ലെന്ന് പറഞ്ഞിട്ടും റോഡുകൾ സ്തംഭിപ്പിക്കൽ. കയ്യൂക്ക് സാധാരണക്കാർക്ക് നേരെയാവുന്ന സ്ഥിരം കാഴ്ച്ചകളിൽ നിന്ന് ഈ ദേശീയപണിമുടക്കും വിട്ടുനിന്നില്ല. രോഗിയെയും കൊണ്ട് ആശുപത്രിയിൽ പോയതിനാണ് തിരൂരിൽ യാസർ എന്ന ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിച്ചത്.

കോഴിക്കോട് മാവൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികൾക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷിബിജിത്തിൻറെ ഓട്ടോക്ക് നേരെയായിരുന്നു അക്രമം.കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീധരന് നേരെ മുളകുപൊടി വിതറിയായിരുന്നു ആക്രമണം.

കോഴിക്കോട് വോളിബോൾ മത്സരത്തിനെത്തിയ റഫറിയെ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തി വഴിതടഞ്ഞത് സംഘർഷത്തിലേക്കെത്തി. ബിജെപി പ്രവർത്തകരും സമരക്കാരും തമ്മിലാണ് കയ്യാങ്കളിയിലേക്കെത്തിയത്.

തിരുവനന്തപുരം പേട്ടയിൽ കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞു. മജിസ്ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജിയുടെ വാഹനം പോലീസ് വഴിതിരിച്ചു വിട്ടു. ഇതേ തുടർന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ടുവിളിപ്പിച്ച് മജിസ്ട്രേറ്റ് വിശദീകരണം തേടി.

എറണാകുളം കാലടിയിൽ സമരക്കാർ സ്ഥാപനം അടപ്പിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന വ്യാപാര സ്ഥാപനത്തിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധമുണ്ടായി. മഞ്ചേരിയിൽ സമരാനുകൂലകൾ വാഹനങ്ങൾ തടഞ്ഞു. കാഞ്ഞങ്ങാട് സമരാനുകൂലികൾ 13 ട്രക്കുകൾ തടഞ്ഞിട്ടു. കണ്ണൂർ പഴയങ്ങാടിയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് മുക്കത്ത് പൊലീസ് സംരക്ഷണത്തോടെ തുറന്ന പെട്രോൾ പമ്പ് സമരക്കാർ അടപ്പിച്ചു

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും