
പത്തനംതിട്ട: പത്തനംതിട്ടയിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. 19 വയസ്സുള്ള രണ്ട് യുവാക്കളും 17കാരനും ആണ് കോന്നി ചന്തയ്ക്ക് സമീപമാണ് മദ്യലഹരിയിൽ എയർഗൺ ഉപയോഗിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവരെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ മുങ്ങി. യുവാക്കൾ ഓട്ടോ തൊഴിലാളികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. വൈകിട്ട് ആറരയോടെയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിനു സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തർക്കത്തിന് പിന്നാലെ യുവാക്കൾ എയർഗൺ എടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam