
പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സ് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തിൽപ്പെട്ടു. ചെർപ്പുളശ്ശേരി - പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വച്ചാണ് അപകടം. ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും കാർ, എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്ലോഗ്ർമാർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയിൽ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു