കുട്ടികള്‍ക്കായുള്ള നവീന ഭക്ഷ്യ ഉല്‍പ്പനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് 'യമ്മി വാലി'

Published : Nov 21, 2022, 05:24 PM IST
കുട്ടികള്‍ക്കായുള്ള നവീന ഭക്ഷ്യ ഉല്‍പ്പനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് 'യമ്മി വാലി'

Synopsis

ഇന്ത്യന്‍ ഭക്ഷ്യ വിപണിയില്‍ തന്നെ നവീനമായ ഉല്പന്നങ്ങള്‍  

കൊച്ചി: നിപ്പോണ്‍ ഗ്രൂപ്പിന്റെ ഭക്ഷ്യ ബ്രാൻഡായ യമ്മി വാലി കുട്ടികള്‍ക്കായുള്ള രണ്ട് നവീന ഭക്ഷ്യ ഉല്‍പ്പനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. ചീസി മില്ലെറ്റ് ബോള്‍സ് , മില്ലെറ്റ് മ്യുസിലി എന്നീ നവീന ഉല്‍പ്പന്നങ്ങളാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം സഞ്ജു ശിവറാം വിപണിയില്‍ അവതരിപ്പിച്ചത്.

മില്ലറ്റിന്റെയും ചോളത്തിന്റെയും അരിയുടെയും സമ്മിശ്ര കൂട്ടുകൊണ്ട് നിര്‍മിച്ച ചീസി മില്ലെറ്റ് ബോള്‍സ് ഇന്ത്യന്‍ ഭക്ഷ്യ വിപണിയില്‍ തന്നെ നവീനമായ ഉല്പന്നമാണ്. നട്‌സിനാലും പഴവര്‍ഗ്ഗങ്ങളിനാലും സമ്പന്നമായ മില്ലെറ്റ് മ്യുസിലി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാവുന്ന പ്രഭാതഭക്ഷണം കൂടിയാണ്.

50 ഗ്രാമിന്റെ ചീസി മില്ലെറ്റ് ബോള്‍സിന് 30 രൂപയും, 250 ഗ്രാം ചീസി മില്ലെറ്റ് മ്യുസിലിക്ക് 185 രൂപയാണ് വില. ഉയര്‍ന്ന മൈക്രോ ന്യൂട്രിയന്റ്‌സിന്റെ പിന്‍ബലത്തോടെ, പ്രമേഹരഹിതമായാണ് ആരോഗ്യകരമായ ഇരു ഉല്‍പ്പന്നങ്ങളും വിപണിയിലേക്കെത്തുന്നത്. ഓണ്‍ലൈനായും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇവ ലഭ്യമാകും.

ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഭക്ഷ്യവിഭാഗത്തില്‍ വിപണിയിലെ വിശ്വസ്ത ബ്രാന്‍ഡായ യമ്മി വാലിക്ക് അനേകം ആരോഗ്യകരമായ ലഘു-പ്രഭാത ഭക്ഷണ വിഭാഗങ്ങള്‍ കൂടിയുണ്ട്. ഒരു അമ്മ എന്ന നിലയില്‍ കുട്ടികള്‍ക്കായുള്ള ആരോഗ്യകരമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ സാമ്പത്തികശേഷിക്ക് അനുസരിച്ച് കുട്ടികള്‍ക്ക് ധൈര്യപൂര്‍വം വാങ്ങാവുന്ന ഉല്പന്നങ്ങളാണിവ. 

കുട്ടികളില്‍ പഞ്ചസാരയുടെ അമിതഉപയോഗം പ്രമേഹം അമിതവണ്ണം, പല്ലുശോഷണം, മുതലായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പ്രാരംഭഘട്ടത്തില്‍ തന്നെ പ്രമേഹ രഹിത ഉല്പന്നങ്ങള്‍ അവതരിപ്പിക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കുട്ടികള്‍ക്കായി ഇനിയും ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്നും സെഹ്ല മൂപ്പന്‍ പറഞ്ഞു.

കമ്പനിയുടെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ച് എല്‍പി മുതല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വരെ പങ്കെടുക്കാവുന്ന ചിത്രരചനാ മത്സരമായ 'പെയിന്റ് എ ഡ്രീം' മത്സര വിജയികളുടെ സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ നൂറോളം വിദ്യാലയങ്ങളില്‍നിന്നും ഒന്‍പതിനായിരത്തിലധികം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും, മറ്റുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം, പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ പ്രവർത്തകർ
ഫരീദാബാദ് കൂട്ടബലാത്സംഗം; അതിജീവിതയുടെ ഒരു കണ്ണ് പൂർണമായി തകരാറിൽ, ഗുരുതര പരിക്കെന്ന് ഡോക്ടർമാർ