കോഴികളുമായി മുകേഷിന്‍റെ ഓഫീസിലേക്ക്; രാജിയാവശ്യപ്പെട്ട് ചിന്നക്കടയിൽ വേറിട്ട പ്രതിഷേധവുമായി യുവമോർച്ച

Published : Aug 29, 2024, 12:40 PM ISTUpdated : Aug 29, 2024, 12:52 PM IST
കോഴികളുമായി മുകേഷിന്‍റെ ഓഫീസിലേക്ക്; രാജിയാവശ്യപ്പെട്ട് ചിന്നക്കടയിൽ വേറിട്ട പ്രതിഷേധവുമായി യുവമോർച്ച

Synopsis

ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവുമുണ്ട്. കഴി‍ഞ്ഞ ദിവസവും ഓഫീസിലേക്കും മുകേഷിന്റെ വീട്ടിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺ​ഗ്രസും പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം, മുകേഷിന്റെ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോർച്ച പ്രതിഷേധം നടത്തുന്നത്. കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവും നടക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസവും  മുകേഷിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺ​ഗ്രസും പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, മുകേഷിന്റെ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

അതിനിടെ, മുകേഷിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം നടക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തി‌ലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. 

കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ,  ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. മുകേഷ് എം.എൽ.എ,  ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റ‍ർ ചെയ്യാനാണ് അന്വേൽണ സംഘത്തിന്റെ തീരുമാനം. 

സിദ്ദിഖിനെതിരായ ബലാത്സംഗ കേസ്: മാസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന, ഹോട്ടൽ രേഖകളടക്കം പരിശോധിക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം