സിക്ക വൈറസ്; കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തുന്നവർക്ക് കർശന പരിശോധന

By Web TeamFirst Published Jul 9, 2021, 5:20 PM IST
Highlights

അതിർത്തികളിൽ മെഡിക്കൽ സംഘത്തെ വിന്യസിക്കും. കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
 

ചെന്നൈ: സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തുന്നവർക്ക് കർശന പരിശോധന ഏർപ്പെടുത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി. കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിർത്തികളിൽ മെഡിക്കൽ സംഘത്തെ വിന്യസിക്കും. കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ 13 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയാറാക്കി. പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സർക്കാർ നിർദേശം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!