സ്‌കൂളുകളിലെ സുംബ ഡാൻസിന് എന്താണ് തെറ്റ്? സുംബ വിവാദത്തിൽ മന്ത്രി ആർ ബിന്ദു

Published : Jun 27, 2025, 03:11 PM ISTUpdated : Jun 27, 2025, 04:59 PM IST
Minister R Bindhu

Synopsis

കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം ഉയ‍ര്‍ത്തിയ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. സൂംബ ഡാൻസിൽ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു.

സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാർമികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമ‍‍‍‍ര്‍ശനമാണ് ഉയരുന്നത്. 

സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബ. പല സ്കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം