
തിരുവനന്തപുരം നഗരത്തിൽ വിവധയിടങ്ങളിൽ അപകടമുണ്ടാക്കി നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി പൊലസീൽ ഏൽപ്പിച്ചു .
അപകടത്തിൽ ഒരു ഗർഭിണി അടക്കം പരിക്കേറ്റ അഞ്ചു പേർ തലസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
തലസ്ഥാനത്തെ തിരക്കേറിയ റോഡുകളിലൂടെ kl 01 bn 9432 എന്ന കാറാണ് രാത്രി ഒൻപതരയോടെ അപകടം വിതച്ച് ചീറപ്പാഞ്ഞത്. വെള്ളയാണി ജംഗ്ഷനിലെ സിഗ്നലിൽ അപകടമുണ്ടാക്കി നിർത്താതെ പോയ കാർ മറ്റു പലയിടങ്ങളിലും അപകടമുണ്ടാക്കി.
നാട്ടുകാർ കാറിനെ പിന്തുടരുന്നതിനിടെ സ്പെഷ്യൽ സബ്ജയിലിനടുത്തുള്ള ട്രാസ്ഫോമറും കാർ ഇടിച്ചു തകർത്തു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മണികണ്ഠനും പരിക്കുണ്ട്. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോള്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മദ്യപിച്ചുരുന്നതായി പൊലീസ് വ്യക്തമാക്കി.