ചെങ്ങന്നൂരില്‍ കുരിശടിയിലെ മാതാവിന്‍റെ ചിത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Web Desk |  
Published : Jun 05, 2018, 10:24 PM ISTUpdated : Oct 02, 2018, 06:31 AM IST
ചെങ്ങന്നൂരില്‍ കുരിശടിയിലെ മാതാവിന്‍റെ ചിത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Synopsis

കണ്ണാടി കൂട് തുറന്നാണ് ഫോട്ടോ എടുത്തു മാറ്റിയത്. ഇതുസംബന്ധിച്ച് പള്ളി അധികാരികളെ വിവരമറിയിക്കുകയും ചെയ്തിരുന്നു.

ചെങ്ങന്നൂര്‍: കല്ലിശ്ശേരി മഴുക്കീര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഇട്ടിത്തൊമ്മന്‍ കത്തനാര്‍ സ്മാരക മന്ദിരത്തിന്‍റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന കല്ലിശ്ശേരി സെന്‍റ് മേരീസ് ക്‌നാനായ പള്ളിയുടെ കുരിശടിയില്‍ ഉണ്ടായിരുന്ന മാതാവിന്‍റെ ചിത്രം സമീപത്ത് ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച പുലര്‍ച്ചെ എത്തിയ വിശ്വാസികളാണ് കുരിശിടയില്‍ നിന്നും ചിത്രം എടുത്തു മാറ്റിയത് കണ്ടെത്തിയത്. കണ്ണാടി കൂട് തുറന്നാണ് ഫോട്ടോ എടുത്തു മാറ്റിയത്. ഇതുസംബന്ധിച്ച് പള്ളി അധികാരികളെ വിവരമറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇന്ന് രാവിലെയാണ് സ്മാരക മന്ദിരത്തിന് പുറകിലുള്ള മഴുക്കീര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് എതിര്‍വശത്തുള്ള പറമ്പില്‍ ഫോട്ടോ തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം എത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ ഇവിടെ തുടര്‍ച്ചയായി നശിപ്പിക്കപ്പെട്ടിരുന്നു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ