ചകിരി വില ഉയരുന്നു: കയര്‍പിരി മേഖല പ്രതിസന്ധിയിലേയ്ക്ക്

Published : Nov 23, 2017, 04:35 PM ISTUpdated : Oct 04, 2018, 08:00 PM IST
ചകിരി വില ഉയരുന്നു: കയര്‍പിരി മേഖല പ്രതിസന്ധിയിലേയ്ക്ക്

Synopsis

ആലപ്പുഴ: ചകിരി വില അനുദിനം വര്‍ദ്ധിക്കുന്നതിനാല്‍ കയര്‍പിരിമേഖല പ്രതിസന്ധിയിലേയ്ക്ക്. കഴിഞ്ഞ ദിവസം കയര്‍ഫെഡ് പൊള്ളാച്ചിയില്‍ നിന്ന് എത്തിച്ച ചകിരിക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി കയര്‍സംഘങ്ങള്‍ ഏറ്റെടുത്തില്ല. കഴിഞ്ഞ മൂന്ന് മാസം കൊണ്ടാണ് ചകിരിവിലയില്‍ 50 ശതമാനം വര്‍ദ്ധനവ് ഉണ്ടായത്. ഒരുകെട്ട് (30 കിലോ) ചകിരിയുടെ വില 600 രൂപയില്‍ നിന്ന് 900 രൂപയായി വര്‍ദ്ധിച്ചു. അതായത് കിലോയ്ക്ക്  30 രൂപ.  ചകിരി വില നിയന്ത്രിക്കാനായി കിലോയ്ക്ക് 22 രൂപയ്ക്കാണ്  കയര്‍ഫെഡ് ചകിരി എത്തിച്ചത്. പൊള്ളാച്ചിയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനായി സ്റ്റോക്ക് ചെയ്ത ചകിരിയാണിത്. എന്നാല്‍ ഗുണമേന്മയില്ലെന്ന് കാട്ടി ഒരു സംഘവും ചകിരിയെടുത്തില്ല. 150 കിലോ തൂക്കം വരുന്ന 70 കെട്ട് ചകിരിയാണ് പ്രദേശത്തെ കയര്‍ സംഘങ്ങള്‍ എടുക്കാതെ കിടക്കുന്നത്. 

പച്ചതൊണ്ടിനൊപ്പം ഉണക്ക തൊണ്ടും ചേര്‍ത്ത് ഡീ ഫൈബറിംഗ് നടത്തുന്നതിനാല്‍ ഗുണനിലവാരം കുറഞ്ഞ ചകിരിയാണിതെന്നാണ് സംഘങ്ങള്‍ പറയുന്നത്. മോശമായ ചകിരി ചൈന എടുക്കാതെ വന്നതോടെ പൊള്ളാച്ചിയിലെ സ്വകാര്യ മില്ലുടമകള്‍ കയര്‍ഫെഡിന് നല്‍കുകയായിരുന്നു. ഇതുപയോഗിച്ച് കയര്‍പിരിച്ചാല്‍ ഗുണനിലവാരം കുറഞ്ഞ കയറായിരിക്കും ലഭിക്കുക. ആറാട്ടുപുഴ കയര്‍പിരിക്കാന്‍ കഴിയില്ല. വൈക്കം കയര്‍ പിരിച്ചാലും ക്വാളിറ്റി ലഭിക്കില്ല. സാധാരണ 30 കിലോ ചകിരി പിരിച്ചാല്‍ 25.5 കിലോ കയര്‍ ലഭിക്കും. കയര്‍ഫെഡ് ഇപ്പോള്‍ നല്‍കുന്ന 150 കിലോ ചകിരി പിരിച്ചാല്‍ 50 ശതമാനം പോലും ലഭിക്കില്ല. ഇത് സംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ