ജോലിക്കിടെ ഡോക്ടറെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ കീഴടങ്ങി

Web Desk |  
Published : May 24, 2018, 01:30 PM ISTUpdated : Jun 29, 2018, 04:07 PM IST
ജോലിക്കിടെ ഡോക്ടറെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ കീഴടങ്ങി

Synopsis

കഴിഞ്ഞമാസം 23നാണ് ശാന്തന്‍പാറ വെറ്റിനറി ഡിസ്‌പെന്‍സറിയിലെ ഡോ. കാളീശ്വരനെ സി.പി.എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സംഘം ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചത്.

ഇടുക്കി: വെറ്റിനറി ഡോക്ടറെ ജോലിക്കിടെ ആക്രമിച്ച കേസിലെ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.  സി.പി.എം ശാന്തന്‍പ്പാറ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.വി. ഷാജി, ബ്രാഞ്ച് സെക്രട്ടറിമാരായ അനുകുമാര്‍, കെന്നഡി എന്നിവരാണ് അറസ്റ്റിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.   

കഴിഞ്ഞമാസം 23നാണ് ശാന്തന്‍പാറ വെറ്റിനറി ഡിസ്‌പെന്‍സറിയിലെ ഡോ. കാളീശ്വരനെ സി.പി.എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സംഘം ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചത്. അസുഖമുള്ള കോഴിക്കുഞ്ഞുങ്ങളെ പഞ്ചായത്ത് വഴി വിതരണം ചെയ്യാന്‍ തമിഴ്‌നാട്ടിലെ കോഴിക്കച്ചവടക്കാര്‍ക്ക് ഡോക്ടര്‍  സഹായം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കേസെടുത്തതോടെ പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ ഡോക്ടറെ മര്‍ദ്ദിച്ചില്ലന്നും ക്രമക്കേടുകള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. തുടര്‍ച്ചയായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ഡോകര്‍ടര്‍ക്കെതിരെ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

കേസില്‍ സര്‍ക്കാറിന്റെ വാദം കൂടി കേട്ട ശേഷമാണ് ഹൈക്കോടതി ഉപാധികളോടെ മൂന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണം, ആഴചയില്‍ രണ്ട് ദിവസം സ്റ്റേഷനില്‍ ഹാജരാകണം എന്നീ നിബന്ധനകള്‍ക്ക് പുറമെ 40,000 രൂപ ജാമ്യത്തുകയായി കെട്ടി വെയ്‌ക്കണമെന്നുമാണ് വ്യവസ്ഥ. മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ പ്രതികള്‍ ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ദലിത് വിഭാഗത്തില്‍പെടുന്ന ഡോക്ടറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കുറ്റത്തിന് കോടതി ജാമ്യം നല്‍കിയിട്ടില്ല. ഈ കേസില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന പരാതി നല്‍കും. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചത്.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ