ഉദുമയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : Jan 03, 2018, 02:15 PM ISTUpdated : Oct 05, 2018, 01:36 AM IST
ഉദുമയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Synopsis

കാസര്‍ഗോഡ്: കാഞ്ഞങ്ങാടിനും കാസര്‍ഗോഡിനും മധ്യേ ഉദുമ റെയില്‍വേ പാളത്തില്‍ വിള്ളല്‍. തിരുവനന്തപുരം പരശുരാം എക്സ്പ്രസ് കടന്നുപോകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ട്രെയിന്‍ ഉടന്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കിയത് വന്‍ ദുരന്തം ഒഴിവാക്കി

ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് ഉദുമ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനു സമീപത്തെ പാളത്തിലെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്.  ട്രാക്ക്മാന്റെ അവസരോജിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. 

തന്റെ ജോലിക്കിടേ പാളത്തിലെ വിള്ളല്‍ കണ്ടെത്തിയ രാജസ്ഥാന്‍ സ്വദേശി ബ്രജില്‍ ലാല്‍  ഉടന്‍ ഉദുമയിലെ ഗേറ്റ് കീപ്പറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗേറ്റ് കീപ്പര്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു.

പിന്നീട് കണ്ണൂരില്‍ നിന്ന് ജോലിക്കാരെത്തി ഏഴുമണിയോടെ ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുള്ള പാസഞ്ചര്‍ ട്രെയിനും നേത്രാവതി എക്സ്പ്രസും വൈകി. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ