സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം;കിരീടം സ്വന്തമാക്കി മലപ്പുറം ജില്ല

By Web DeskFirst Published Dec 29, 2017, 10:35 PM IST
Highlights

കോഴിക്കോട്: സാക്ഷരതാമിഷന്റെ എട്ടാമത് തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ മലപ്പുറം ജില്ലയ്ക്ക് സ്വര്‍ണക്കപ്പ്. 130 പോയിന്റുമായാണ്  മലപ്പുറം ജില്ല ജേതാക്കളായത്. 116 പോയിന്റോടെ കാസര്‍ഗോഡ് ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 111 പോയിന്റുമായി കണ്ണൂര്‍ ജില്ല മൂന്നാമതെത്തി. 

മറ്റു ജില്ലകള്‍ നേടിയ പോയന്റുകള്‍: കോഴിക്കോട് 90 , തിരുവനന്തപുരം- 66 ,വയനാട് -80 ,പാലക്കാട്- 73 , തൃശൂര്‍-63 ,എറണാകുളം- 42, കൊല്ലം- 34, ഇടുക്കി- 20, കോട്ടയം- 24, പത്തനംതിട്ട- 19,ആലപ്പുഴ- 6.

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്റ്റര്‍ കെ.വി. മോഹന്‍കുമാറില്‍ നിന്നും മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനം നേടിയ ജില്ലകള്‍ക്കുള്ള ട്രോഫികളും അദ്ദേഹം സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി സജീവന്‍ ടി.വി, ജോബിഷ്, കൃഷ്ണന്‍ പി.കെ, ലച്ചു എന്നിവര്‍ വ്യക്തിഗത ചാംപ്യന്മാരായി. ഇവര്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ സമ്മാനിച്ചു. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗമുള്‍പ്പെടെ നാല് വിഭാഗങ്ങളിലായി 73 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മൊത്തം 1400 പേരാണ് മാറ്റുരച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി. മത്സര വിഭാഗങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടി ഉള്‍പ്പെടുത്തിയതാണ് ഇത്തവണ കലോത്സവത്തിന്റെ പ്രത്യേകത. സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന വിവിധ കോഴ്‌സുകളുടെയും പദ്ധതികളുടെയും ഗുണഭോക്താക്കളാണ് കലോത്സവത്തില്‍ മത്സരിച്ചത്.
 

click me!