സഹോദരന്റെ മരണവാർത്ത അറിഞ്ഞെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Web Desk |  
Published : May 26, 2018, 10:42 PM ISTUpdated : Jun 29, 2018, 04:30 PM IST
സഹോദരന്റെ മരണവാർത്ത അറിഞ്ഞെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Synopsis

സഹോദരന്റെ മരണവാർത്തയറിഞ്ഞെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട് :  ഇളയ സഹോദരന്റെ മരണവാർത്തയറിഞ്ഞെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. മുതുകുളം വടക്ക് ആവണി വീട്ടിൽ ഗോപി (61) യുടെ മരണമറിഞ്ഞെത്തിയ മുതുകുളം വടക്ക് വൃന്ദാവനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ രാധ(64)യാണ് കുഴഞ്ഞുവീണ് മരിച്ചത്. 

അർബുദരോഗ ബാധിതനായ ഗോപി വെളളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മരിച്ചത്. തുടർന്ന്  ഗോപിയുടെ വീട്ടിലെത്തിയ രാധക്ക് ശ്വാസംമുട്ടലനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചു. ഇവിടെ ഡോക്ടറില്ലാത്തതിനാൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശിശ്രൂഷ നൽകിയശേഷം  മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാധ മരണപ്പെട്ടു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ