
ആലപ്പുഴ:മീൻ കയറ്റി വന്ന ഇൻസുലേറ്റഡ് വാനിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് മായിത്തറ പൊക്കലയിൽ റാവു (67)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടേ ദേശീയപാതയിൽ മായിത്തറ ജംഗ്ഷന് തെക്ക് ഭാഗത്തായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന വാൻ റാവുവിന്‍റെ സൈക്കിളിന് പിന്നിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കെ.വി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.