
രാജപുരം (കാസര്‍കോട്) : മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ വിഷമിച്ചിരുന്ന പിതാവിന് ഭാഗ്യക്കുറി അടിച്ചു. കാസര്‍കോട് ജില്ലയിലെ രാജപുരത്താണ് സംഭവം. മകളുടെ വിവാഹത്തിന് പണം കണ്ടെത്താൻ സ്വത്ത് പണയപ്പെടുത്താനൊരുങ്ങിയ പിതാവിന് ഭാഗ്യദേവത സമ്മാനിച്ചത് 70 ലക്ഷം രൂപ. വിവാഹത്തിന് പണം കണ്ടെത്താന്‍ വിഷമിച്ചിരുന്ന എം.കെ.രവീന്ദ്രനും ഭാര്യ കൈരളിയും സ്വത്ത് ബാങ്കില്‍ പണയം വച്ച് കിട്ടുന്ന പണം കൊണ്ട് മകളഉടെ വിവാഹം നടത്താന്‍ ഒരുങ്ങവേയാണ് ഭാഗ്യക്കുറി അടിച്ച വിവരമറിഞ്ഞത്.
സംസ്ഥാന സർക്കാരിന്‍റെ പൗർണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനായ എം.കെ.രവീന്ദ്രന് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ രവീന്ദ്രൻ ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളിൽ നിന്നാണ് പൗർണമി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നത്.
തിങ്കളാഴ്ച രാവിലെ രേഖകളുമായി രവീന്ദ്രന്‍ ബാങ്കിനെ സമീപിക്കാനിരിക്കെയാണ് രാവിലെ ലോട്ടറിയടിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് സ്വത്തിന് പകരം രവീന്ദ്രന്‍ സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്ക് കോളിച്ചാൽ ശാഖാ മാനേജറെ ഏൽപിച്ചു. കിട്ടുന്ന പണം കൊണ്ട് മകളുടെ വിവാഹം നടത്തണം ബാക്കി പണം കൊണ്ട് മകന്‍റെ വിദ്യാഭ്യാസ ലോണ്‍ അടച്ച് തീര്‍ക്കണം. രവീന്ദ്രന്‍റെ ആഗ്രഹങ്ങളിതൊക്കെയാണ്. ഡിസംബർ രണ്ടിനാണ് മകൾ ഹരിതയുടെ വിവാഹം.