ഹരിപ്പാട് വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

Web Desk |  
Published : Jun 25, 2018, 08:45 PM ISTUpdated : Jun 29, 2018, 04:04 PM IST
ഹരിപ്പാട് വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

Synopsis

ഇടിയുടെ ആഘാതത്തിൽ കാര്‍ നാല് തവണ മറിഞ്ഞു.

ഹരിപ്പാട്: കരുവാറ്റ ആശ്രമം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ ആഞ്ച് പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം 6.30 ഓടെയാണ് ഓഡികാറും ഐ20 കാറും കൂട്ടിയിടിച്ചത്. ഐ20 കാറിൽ സഞ്ചരിച്ചിരുന്ന ആറ്റിങ്ങൽ ഉത്രാടം വീട്ടിൽ അരുൺ (28), വീണ (27) ദമ്പതികൾക്ക് പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ ബാങ്ക് ഉദ്യോഗസ്ഥരായ ഇവർ അങ്ങോട്ടേക്ക് പോകുകയായിരുന്നു. എതിരേ അമിത വേഗത്തിൽ വന്ന ഓഡി കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ കാര്‍ നാല് തവണ മറിഞ്ഞു. ഓഡി കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം സ്വദേശികളായ സഹോദരങ്ങൾ ഡാനി (24), ഡോണി(22), സുഹൃത്ത് നീൽ (23) എന്നിവരെ ഹരിപ്പാട് ഗവ.  ആശുപത്രിയിൽ പ്രഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. ഇവർ മദ്യപിച്ചിരുന്നതായും കാറിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരോടൊപ്പം ഹൈവേ പോലീസും, കരുവാറ്റ കൺട്രോൾ റൂമിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഹരിപ്പാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പങ്കാളികളായി. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പോലീസിന്റെയും കൺട്രോൾ റൂമിന്റെയും വാഹനങ്ങളിലാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഹരിപ്പാട് ഗവ.ആശുപത്രിയിലുമെത്തിച്ചത്.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ