കഞ്ചാവ് കടത്ത്; മൂന്ന് യുവാക്കൾ പിടിയിൽ

Web Desk |  
Published : Jul 04, 2018, 10:20 PM ISTUpdated : Oct 02, 2018, 06:43 AM IST
കഞ്ചാവ് കടത്ത്; മൂന്ന് യുവാക്കൾ പിടിയിൽ

Synopsis

25 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ  പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സമീപത്തുനിന്നും 25 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ  പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തതു. 
രാകേഷ്, സജീര്‍, ഇജാസ് എന്നിവരാണ് പിടിയിലായത്. 

റെയില്‍വേ പാളത്തില്‍ കല്ല് വച്ച് അപകടം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നിരവധി കേസുകളിൽ ഇവർ പ്രതിയാണ്. തമിഴ്‌നാട് ഈറോഡില്‍ നിന്നും രാത്രി ട്രെയിനില്‍ ഹരിപ്പാട് എത്തുന്ന സഫീര്‍ എന്നയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനായി ഇവർ കാത്ത് നിൽക്കുകയായിരുന്നു. 79,000 രൂപ ഇവരുടെ കെെയ്യിലുണ്ടായിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് സഫീര്‍. ഇയാളെ പിടികൂടുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനു ദിവസങ്ങളായി അമ്പലപ്പുഴയ്ക്ക് സമീപം ലോഡ്ജിലാണ് ഇവര്‍ തങ്ങിയിരുന്നത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിഗ് നല്‍കി ജാമ്യത്തില്‍ വിട്ട ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷിക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ