ഹരിപ്പാട് സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Web Desk |  
Published : Jun 06, 2018, 08:40 PM ISTUpdated : Oct 02, 2018, 06:35 AM IST
ഹരിപ്പാട് സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Synopsis

സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. 

ഹരിപ്പാട്: സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ചിങ്ങോലി, പാണ്ഡാൻ പുറത്ത് തെക്കതിൽ  ഉണ്ണി എന്ന രാഹുൽ (19), 18 വയസ്സിന് താഴെ പ്രായമുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥി എന്നിവരെയാണ് കാർത്തികപ്പള്ളി എക്സൈസ്  സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്‌കൂളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടിച്ചത്.  കഴിഞ്ഞ ദിവസം രാവിലെ 11. 30ടെയാണ് ഇവർ പിടിയിലായത്. 

ഇവരിൽ നിന്ന് ഏകദേശം 60ഗ്രാമോളം (15 പൊതി) കഞ്ചാവ് കണ്ടെടുത്തു.സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. ചെന്നൈയിൽ പഠിക്കുന്ന ഇരുവരും അവിടെ നിന്നുമാണ് വിതരണത്തിനായി കഞ്ചാവ് എത്തിച്ചിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.


 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ