ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; മുന്‍കൂര്‍ ജാമ്യം തേടി അഡ്മിന്‍ കോടതിയില്‍

web desk |  
Published : Jul 08, 2018, 07:24 PM ISTUpdated : Oct 02, 2018, 06:46 AM IST
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; മുന്‍കൂര്‍ ജാമ്യം തേടി അഡ്മിന്‍ കോടതിയില്‍

Synopsis

 ഗ്രൂപ്പിനെതിരെ കേസെടുത്തത് മുതല്‍ തിരുവനന്തപുരം സ്വദേശികളായ അജിത് കുമാറും ഭാര്യ വിനീതിയും ഒളിവിലാണ്.

തിരുവനന്തപുരം:  ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ) ഫേസ്‌ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ക്കെതിരെ എക്സൈസ് വകുപ്പ് നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഗ്രൂപ്പ് അഡ്മിന്‍ അജിത് ജില്ലാ കോടതിയെ സമീപിച്ചത്. 

ഗ്രൂപ്പിനെതിരെ കേസെടുത്തത് മുതല്‍ തിരുവനന്തപുരം സ്വദേശികളായ അജിത് കുമാറും ഭാര്യ വിനീതിയും ഒളിവിലാണ്. അജിത് കുമാറിന്‍റെ ഭാര്യയും ഗ്രൂപ്പിന്‍റെ അഡ്മിന്‍മാരില്‍ ഒരാളാണ്. 

നേരത്തെ  ജിഎന്‍പിസി പൂട്ടണം എന്നാവശ്യപ്പെട്ട് എക്‌സൈ‌സ് ഫേസ്‌സ്‌ബുക്കിനെ സമീപിച്ചിരുന്നു. ആളുകളെ മദ്യപിക്കാന്‍ പ്രയരിപ്പിക്കുകയാണെന്നും മദ്യപിക്കുന്ന ചിത്രങ്ങള്‍ ഗ്രൂപ്പിലിടാന്‍  പ്രേരിപ്പിക്കുന്നുവെന്നുമായിരുന്നു എക്സൈസിന്‍റെ പ്രധാന ആരോപണം. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ബാറുകളില്‍ ഇളവുണ്ടെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ഇരുപത് ലക്ഷത്തോളം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ഫേസ് ബുക്ക് പേജിനെ കുറിച്ച് അജിത് കുമാറിനോട് കഴിഞ്ഞ ദിവസം എക്‌സൈസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അജിത്ത് കുമാറിനെതിരെ പുതിയ കേസെടുക്കാനുള്ള നീക്കത്തിലാണ് എക്സൈസ്.  മദ്യപാനത്തെ പ്രോൽസാഹിപ്പിക്കാൻ ഫേസ്ബുക്ക് പേജ് തുടങ്ങിയ അജിത് കുമാർ ടിക്കറ്റ് വച്ച് മദ്യസൽക്കാരം നടത്തിയിരുന്നെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയ കേസ് എടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

പാപ്പനംകോട്ടെ അജിത് കുമാറിന്‍റെ  വീട്ടിൽ എക്സൈസ് സംഘം ഇന്ന് നടത്തിയ  പരിശോധനയിലാണ് മദ്യം വിളമ്പുന്ന പാർട്ടികളും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തിയത്. ടിക്കറ്റ് വച്ചായിരുന്നു അജിത് കുമാര്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യ 2 പെഗ് മദ്യം  സൗജന്യമായി നടൽകുന്ന പാർട്ടികളുടെ ടിക്കറ്റ് 1400 രൂപയ്ക്കാണ് വിറ്റിരുന്നത്. വീടിനടുത്തുള്ള ഹോട്ടലിൽ നടന്ന സൽക്കാരത്തിന്‍റെ ടിക്കറ്റുകൾ അജിത്തിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെത്തി. ഒരു എയർ ഗണ്ണും കണ്ടെത്തി.

മദ്യപാനം പ്രോൽസാഹിപ്പിക്കാൻ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചതിനും, ആദ്ധ്യാത്മിക നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതിനും പുതിയ കേസുകൾ റെജിസ്റ്റർ ചെയ്യും. ഇതിനായി പൊലീസിന് എക്സൈസ് റിപ്പോർട്ട് നൽകും. അജിത് കുമാറിന് പുറമേ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻമാരായ മറ്റ് 36 പേരും പ്രതികളാകും. പേജ് മരവിപ്പിക്കാൻ ഫേസ്ബുക്കിന് നാളെ കത്ത് അയക്കും. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ