ഇക്കൊല്ലം മുതല്‍ പഠനവും ഇൻഷുറൻസ് പരിരക്ഷയില്‍

Web Desk |  
Published : May 30, 2018, 01:00 PM ISTUpdated : Jun 29, 2018, 04:06 PM IST
ഇക്കൊല്ലം മുതല്‍ പഠനവും ഇൻഷുറൻസ് പരിരക്ഷയില്‍

Synopsis

ഇക്കൊല്ലം മുതല്‍ പഠനം ഇൻഷുറൻസ് പരിരക്ഷയില്‍ 35 ലക്ഷം കുട്ടികള്‍ സര്‍ക്കാരിന്റെ പദ്ധതിയില്‍

തൃശൂര്‍: ഇൻഷുറൻസ് പരിരക്ഷയിലാവും ഇനി കുട്ടികളുടെ വിദ്യഭ്യാസം. കുട്ടികള്‍ക്കായി സര്‍ക്കാരിന്‍റെ സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാവും. ഇത് സംബന്ധിച്ച് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലാ മേധാവികള്‍ക്കും വകുപ്പ് ഉത്തരവ് നല്‍കി. 

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇൻഷുറൻസ് പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളുടെ ആദ്യ ദിവസങ്ങളില്‍ തന്നെ അപകടങ്ങളില്‍ കുട്ടികള്‍ മരണത്തിനിടയാക്കുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷയൊരുക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി. കുട്ടി മരണപ്പെട്ടാല്‍ രക്ഷിതാവിന് 50,000 രൂപയും അപകടത്തില്‍പ്പെട്ട് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാല്‍ 10,000 രൂപയും, അപകടത്തില്‍പ്പെടുന്ന കുട്ടികളുടെ ചികിത്സക്കായി പരമാവധി 10,000 രൂപയും ലഭിക്കും. 

കൂടാതെ, ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ മരണപ്പെട്ടാല്‍ 50,000 രൂപ ട്രഷറി അക്കൗണ്ടില്‍ സ്ഥിര നിക്ഷേപം നടത്തും. ഇതിലെ പലിശയിനത്തില്‍ ലഭിക്കുന്ന തുക കുട്ടിയുടെ പഠനാവശ്യത്തിന് വിനിയോഗിക്കും. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് ആലോചിച്ച പദ്ധതി, പിന്നീട് യു.ഡി.എഫിന്റെ കാലത്ത് 2013ല്‍  സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖാന്തരം നടപ്പിലാക്കാന്‍ ഉത്തരവായെങ്കിലും നടന്നില്ല. അന്നത്തെ ഉത്തരവിനെ പരിഷ്‌കരിച്ച് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ മുഖേന നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇതിന്റെ ആദ്യഘട്ടമായി രണ്ട് ലക്ഷം പദ്ധതിക്കായി വകയിരുത്തിയിട്ടുമുണ്ട്. 35 ലക്ഷത്തോളം കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കും.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ