കൂട്ടുകാര്‍ക്കൊപ്പം പോയ മലയാളി മാനേജ്മെന്റ് വിദ്യാര്‍ത്ഥിയെ കാനഡയില്‍ കാണാതായി

Published : Feb 15, 2018, 09:59 AM ISTUpdated : Oct 04, 2018, 07:11 PM IST
കൂട്ടുകാര്‍ക്കൊപ്പം പോയ മലയാളി മാനേജ്മെന്റ് വിദ്യാര്‍ത്ഥിയെ കാനഡയില്‍ കാണാതായി

Synopsis

ഇടുക്കി: കാനഡയില്‍ വച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായി പരാതി. മൂന്നാര്‍ സ്വദേശികളായ എം.എ. വര്‍ഗ്ഗീസിന്റെയും ഷീന വര്‍ഗ്ഗീസിന്റെ മകന്‍ ഡാനി ജോസഫ് (20) നെയാണ് കാണാതായത്. വെള്ളിയാഴ്ച കാനഡയിലെ കാസിനോയില്‍ വച്ചാണ് കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം ഒഴിവ് സമയം ആസ്വദിക്കാന്‍ പുറത്തേക്ക് പോയ സമയത്താണ് ഡാനിയെ കാണാതായത്. 

ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ പക്കല്‍ വിശദാംശങ്ങള്‍ തേടി വരുന്നുണ്ട്.  2016 സെപ്റ്റംബര്‍ മാസമാണ് ഡാനി കുലിനറി മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായി വിദേശത്തേയ്ക്ക് പോയത്. നയാഗ്ര കോളേജിലായിരുന്നു പഠനം. നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. 

എന്നും വീട്ടിലേയ്ക്ക് വിളിക്കുമായിരുന്ന ഡാനി കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചിരുന്നില്ല. വീട്ടുകാര്‍ തിരിച്ച് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഫോണ്‍ കിട്ടായതായതോടെ സംശയം തോന്നിയ വീട്ടുകാര്‍ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോളാണ് കാണാതായ വിവരം അറിയുന്നത്. 
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ