കണ്ണൂരില്‍ നോക്കുകൂലി കൊടുക്കാത്തതിന് ഡോക്ടറെയും പിതാവിനെയും മർദ്ദിച്ചു

Web Desk |  
Published : Jul 14, 2018, 09:44 PM ISTUpdated : Oct 04, 2018, 02:52 PM IST
കണ്ണൂരില്‍ നോക്കുകൂലി കൊടുക്കാത്തതിന് ഡോക്ടറെയും പിതാവിനെയും മർദ്ദിച്ചു

Synopsis

വാക്കുതർക്കത്തിനിടെ സ്ഥാപന ഉടമയായ ഡോക്ടർക്കും പിതാവിനും മർദ്ദനമേറ്റു.

കണ്ണൂർ:  ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഇടതുപക്ഷ സർക്കാർ കോരളത്തിലെ നോക്കുകൂലി അവസാനിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ജില്ലയില്‍ വെറും നോക്കുകുത്തിയായി. കണ്ണൂരിലെ യൂറോളജി സെന്‍റിലേക്ക് കൊണ്ട് വന്ന കസേരകൾ ഇറക്കാൻ ഉടമയും പിതാവും ശ്രമിച്ചത് ചുമട്ടുതൊഴിലാളികൾ തടഞ്ഞു. വാക്കുതർക്കത്തിനിടെ സ്ഥാപന ഉടമയായ ഡോക്ടർക്കും പിതാവിനും മർദ്ദനമേറ്റു.  ഇവർ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ